രസതന്ത്രം എന്നു കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്നതെന്താണ്?

രസതന്ത്ര ക്വിസ്  ഭാഗം 1-Chemistry quiz malayalam part 1


ഒരുപക്ഷേ ഒട്ടുമിക്ക ആൾക്കാർക്കും ആദ്യം മനസിൽ വരിക ഹൈഡ്രജനും ഓക്സിജനും ഒക്കെയായിരിക്കും അല്ലെ.അവയെല്ലാം ഉൾപ്പെടുന്ന പീരിയോടിക് ടേബിളിലെ മൂലകങ്ങളെ കുറിച്ച് മത്സരപരീക്ഷകളിലും മറ്റും ചോദിക്കാൻ സാധ്യത ഉള്ള ചോദ്യോത്തരങ്ങൾ ആണ് ചുവടെ. 

മൂലകങ്ങൾ, അവ കണ്ടെത്തിയ ശാസ്ത്രജ്ഞർ, മൂലകങ്ങളുടെ പ്രതേകതകൾ 

  1. ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏതാണ് ? ഹൈഡ്രജൻ

  1. 'ദി സ്കേപ്റ്റിക്കൽ കെമിസ്റ്റ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഇംഗ്ലീഷ് ഭൗതിക രസതന്ത്രജ്ഞൻ ആര് ? റോബർട്ട് ബോയിൽ

  1. ഹൈഡ്രജൻ കണ്ടെത്തിയ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ആര് ?  ഹെൻട്രി കാവൻഡിഷ് (1776ൽ)
  2. ഹൈഡ്രജൻ കണ്ടെത്തിയത് ഹെൻട്രി കാവൻഡിഷ് ആയിരുന്നെങ്കിലും ഹൈഡ്രജന് ആ പേര് നൽകിയത് മറ്റൊരു ശാസ്ത്രജ്ഞൻ ആയിരുന്നു. ആരാണ് ആദേഹം ?ആന്റൺ ലോറങ് ലാവോസിയെ
  3. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? ലാവോസിയെ
  4. ഇരട്ടത്തലയുള്ള രാക്ഷസൻ എന്നറിയപ്പെടുന്ന മൂലകം ? ഹൈഡ്രജൻ
  5. ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം ഏത് ? ലിഥിയം
  6. വെള്ളവുമായി പ്രവർത്തിച്ച് തീ പിടിക്കുന്ന ലോഹം , ഇത് മണ്ണെണ്ണയിലാണ് സൂക്ഷിക്കുന്നത് ? സോഡിയം
  7. ലിഥിയം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?  ജൊഹാൻ എ. ആർ.ഫ് വേഡ്സൺ  (1817ൽ)
  8. ശരീരത്തിനുള്ളിൽ ഓസ്മോട്ടിക് മർദ്ദം നിയന്ത്രിക്കുന്നതിൽ  പങ്കുവഹിക്കുന്ന മൂലകം? സോഡിയം
  9. സോഡിയം വേർത്തിരിച്ചെടുത്ത ശാസ്ത്രജ്ഞൻ ? സർ ഹംഫ്രി ഡേവി (1807ൽ )
  10. ലാറ്റിൻ ഭാഷയിൽ ഏതു മൂലകമാണ് നേട്രിയം എന്നറിയപ്പെടുന്നത്? സോഡിയം/Na
  11. റോബർട്ട് ബുൻസൻ, ഗുസ്താവ് കിർച്ചോഫ് എന്നീ ശാസ്ത്രജ്ഞർ 1861ൽ മൃദുവായ, വെള്ളി കലർന്ന വെള്ളനിറമുള്ള ഒരു ലോഹ മൂലകം കണ്ടെത്തി. ഏതായിരുന്നു ആ മൂലകം ? റുബീഡിയം 
  12. റേഡിയോ ആക്റ്റീവ് അല്ലാത്ത മൂലകങ്ങളിൽ ഏറ്റവും വലിയ ആറ്റമുള്ള മൂലകം ? സീസിയം
  13. ഏറ്റവും വലിയ ആറ്റമുള്ള റേഡിയോ ആക്റ്റീവ് മൂലകം ? ഫ്രാൻസിയം
  14. ലാറ്റിൻ ഭാഷയിൽ  കാലിയം  എന്നറിയപ്പെടുന്ന മൂലകം ഏതാണ്? പൊട്ടാസ്യം
  15. ബെറീലിയം  കണ്ടെത്തിയ ശാസ്ത്രജ്ഞൻ  ആരാണ്? നികോളാസ് ലൂയി വാക്വലിൻ
  16. ബെറീലിയം  ആദ്യമായി  വേർതിരിച്ചെടുത്ത  ശാസ്ത്രജ്ഞർ ആരെല്ലാം? ഫ്രീഡ്റിച്ച്  വോളർ, എ. എ  ബുസ്സി (1828ൽ )
  17. രാസസൂര്യൻ എന്നറിയപ്പെടുന്ന  മൂലകം  ഏതാണ്? മഗ്‌നീഷ്യം
  18. സസ്യങ്ങളിലെ  ഹരിതകത്തി ൽ   അടങ്ങിയിട്ടുള്ള  മൂലകമേത്? മഗ്‌നീഷ്യം
  19.  മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം ഏത്? കാൽസ്യം
  20.  കാൽസ്യത്തെ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്? സർ  ഹംഫ്രി ഡേവി
  21. 1798ൽ   മാർട്ടിൻ  ക്ലാപ്രോത്തും  തോമസ് ഹോപ്പും ചേർന്ന് കണ്ടെത്തിയ മൂലകം ഏത്? സ്ട്രോൺഷ്യം
  22. റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം  കണ്ടെത്തിയതാര്? മാഡം ക്യൂറി
  23. കാൾ  ഷിലെ എന്നാ ശാസ്ത്രജ്ഞൻ 1774ൽ തിരിച്ചറിഞ്ഞ മൂലകമേത്? ബേരിയം
  24.  റേഡിയം വേർതിരിച്ചെടുത്തതിന്  മാഡം  ക്യൂറിക്ക് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം? 1911
  25.  പതിമൂന്നാം ഗ്രൂപ്പിലെ ആദ്യ മൂലകം ഏത്? ബോറോൺ
  26.  ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? മേന്റലീയേവ്
  27.  ബോക്സൈറ്റ് ഏത് മൂലകത്തിന് അയിരാണ്? അലൂമിനിയം
  28.  ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹമേത്? അലുമിനിയം
  29.  "ഞാനതു  കയ്യിലെടുത്ത് പിടിച്ചാൽ  മതി അത് ഉരുകും" എന്ന് മെൻഡലിയേവ് ഏതു മൂലകത്തെ കുറിച്ചാണ് പറഞ്ഞത്? ഗാലിയം
  30. സിങ്ക് അയിരിന്റെ   മിശ്രിതത്തിൽ നിന്ന് ഗാലിയം  കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? പോൾ എമിൽ ബോയ്സ് ബ്രോഡൻ
  31.  അലൂമിനിയം എന്ന മൂലകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? ഹാൻസ് ക്രിസ്ത്യൻ എർസ്റ്റഡ്
  32.  മെൻഡലീയേവ്  ഏക അലൂമിനിയം എന്ന് വിളിച്ചിരുന്ന മൂലകമേത്? ഗാലിയം
  33.  ഇൻഡിയം  എന്ന മൂലകം കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം? ഫെർഡിനൻറ് റെയ്ക്ക്, ഹീറോണിമസ്  റിച്ചർ
  34. വില്യം ക്രൂക്സ്  എന്ന ശാസ്ത്രജ്ഞൻ 1861ൽ ചാരനിറമുള്ള ഒരു ലോഹ മൂലകം കണ്ടെത്തി എതായിരുന്നു ആ മൂലകം? താലിയം
  35.  60 കാർബൺ ആറ്റങ്ങൾ കൂടിച്ചേർന്ന് ഉണ്ടാകുന്ന പന്തിനെ രൂപത്തിലുള്ള കാർബണിന്റെ  രൂപാന്തരം ഏത്? ബക്മിൻസ്റ്റർ ഫുള്ളറീൻ
  36.  ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ കാർബണിന്റെ  ഏത് ഐസോടോപ് ആണ് ഉപയോഗിക്കുന്നത്? കാർബൺ 14
  37. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ഏത്? സിലിക്കൺ
  38.  സിലിക്കൺ എന്ന മൂലകത്തെ തിരിച്ചറിഞ്ഞ് ശാസ്ത്രജ്ഞൻ ആര്?അന്റോയിൻ ലാവോസിയെ
  39.  ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത്? ഓക്സിജൻ
  40.  കാർബൊറാണ്ടം  എന്നറിയപ്പെടുന്ന സിലിക്കൺ സംയുക്തം ഏതാണ്? സിലിക്കൺ കാർബൈഡ്
  41.  ഏക  സിലിക്കൺ എന്ന് നിന്റെ മെൻഡലിയേവ്  നാമകരണം ചെയ്ത മൂലകം ഏതാണ്? ജർമേനിയം
  42.  ജർമേനിയം  എന്ന മൂലകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?ക്ലെമെന്റ് വിങ്ക്ലെർ
  43.  ഗലീന ഏത് ലോഹത്തിന്റെ അയിരാണ്? ലെഡ്
  44.  രസതന്ത്രത്തിലെ സരിഗമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമം ഏത്? അഷ്ടകനിയമം
  45.  അഷ്ടക നിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആര്? ന്യൂലാൻഡ്‌സ്
  46.  ആവർത്തനപട്ടികയുടെ ശില്പി എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ആര്? ഡിമിത്രി ഇവാനോവിച്ച് മെൻഡലീയേവ്
  47.  ചെമ്പും ടിന്നും ചേർന്ന ലോഹസങ്കരം ഏത് പേരിലാണ് അറിയപ്പെടുന്നത്? ഓട്
  48.  ശരീരത്തിൽ ലെഡിന്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന രോഗം ഏത്? പ്ലംബിസം
  49.  വെളുത്തീയം എന്നറിയപ്പെടുന്ന മൂലകം ഏത്? ടിന്ന്
  50.  കറുത്തീയം എന്നറിയപ്പെടുന്ന മൂലകം ഏത്? ലെഡ്
  51.  ക്ലാസ്സിറ്ററൈറ്റ് ഏതു മൂലകത്തിന്റെ അയിരാണ്? ടിന്ന്
  52.  ആധുനിക ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? ഹെൻഡ്രി മോസ്‌ലി
  53.  അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം? നൈട്രജൻ
  54.  നൈട്രോജേനെസ് എന്ന വാക്കിന്റെ അർത്ഥം? പൊട്ടാസ്യം നൈട്രേറ്റ് ഉൽപ്പാധിപ്പിക്കുന്നത്
  55.  ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്? നൈട്രസ് ഒക്സൈഡ്
  56.  ആദ്യമായി ആഴ്സനിക് വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്? ആൽബർട്ട് മഗ്‌നസ് (1250ൽ )
  57.  നൈട്രജൻ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? ഡാനിയേൽ റുഥെർ ഫോർഡ്
  58.  യുറേനിയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അയിര് ഏത്?പീച്ച് ബ്ലെൻഡ്
  59. ഓക്സിജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? ജോസഫ് പ്രീസ്റ്റലി
  60. സെലീനിയം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?ജോൺസ്  ബെർസിലിയസ്
  61.  സ്വതന്ത്ര ഫ്ലോറിൻ  മൂലകം എങ്ങനെയായിരിക്കുമെന്ന് കണ്ടുപിടിച്ച്  ആദ്യമായി വേർതിരിച്ചെടുത്തത് ആരായിരുന്നു?ഹെൻറി മോയ്‌സ്സൺ 
  62.  ഗ്ലാസിനെ ദ്രവിപ്പിക്കാൻ ശേഷിയുള്ള ഫ്ലൂറിൻ  സംയുക്തം ഏത്? ഹൈഡ്രോഫ്ലൂറിക് ആസിഡ്
  63.  റഫ്രിജറേറ്ററിൽ തണുപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബൺ സംയുക്തം ഏത്? ഫ്രീയോൺ
  64. ക്ലോറിൻ കണ്ടെത്തിയ വർഷം? 1774 ( കാൾ വിൽഹേം ഷിലെ ആണ് കണ്ടെത്തിയത് )
  65.  ക്ലോറിൻ ഒരു മൂലകം ആണെന്ന് തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ? ഹംഫ്രീ ഡേവി (1810)
  66.  ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ബ്രോമിൻ സംയുക്തം? സിൽവർ ബ്രോമൈഡ്
  67.  ബ്രോമിൻ എന്ന മൂലകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? ആന്റോയിൻ ബലാർഡ്
  68. ടെലൂറിയം കണ്ടെത്തിയതാര്? ഫ്രാൻസ് മുള്ളർ
  69. പോളോണിയം കണ്ടെത്തിയ ശാസ്ത്രജ്ഞ? മാഡം ക്യൂറി (1898ൽ )
  70. അയഡിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? കോർടോയ്‌സ് (1812)
  71. അസ്റ്റാറ്റിൻ ആദ്യമായി കൃത്രിമമായി നിർമ്മിച്ചെടുത്തത്  1940ൽ  കലിഫോർണിയയിലെ മൂന്ന് ഗവേഷകരാല്ലാമായിരുന്നു അവർ? ഡി.ആർ. കൊർസൺ, കെ. ആർ. മക്കൻസി, ഇ. സെഗ്രെ
  72. അലസവാതകങ്ങളുടെ കണ്ടുപിടിത്തതിന് വില്ല്യം റാംസേക്ക് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?1904
  73. ഭാവിയുടെ  ലോഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോഹാമേത്?ടൈറ്റാനിയം
  74. മാംഗനിസ്  എന്ന മൂലകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? കാൾ ഷീലെ
  75. ഏക ബോറോൺ എന്ന് മെൻഡലിയേവ്  വിളിച്ച മൂലകമേത്? സ്‌കാന്റിയം 
  76.  ഹേമറ്റൈറ്റ്,  മാഗ്നറ്റൈറ്റ് എന്നിവ ഏത് ലോഹത്തിന്റെ അയിരാണ്? ഇരുമ്പ്
  77. ആദ്യത്തെ കൃത്രിമ മൂലകം?ടെക്‌നിഷ്യം
  78. കൃത്രിമമഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന സിൽവർ സംയുക്തം ഏത്? സിൽവർ അയഡൈഡ്
  79. ഏറ്റവും സാന്ദ്രത കൂടിയ ലോഹമേത്? ഓസ്മിയം
  80. മീറ്ററിന്റെ അന്താരാഷ്ട്ര മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്ന സ്കെയിൽ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന മൂലകങ്ങൾ ഏതെല്ലാം? പ്ലാറ്റിനത്തിന്റെയും ഇറീഡിയത്തിന്റെയും ലോഹസങ്കരം
  81. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹമൂലകം ഏത്? മെർക്കുറി
  82. തെർമോമീറ്ററിൽ ഉപയോഗിച്ചിരിക്കുന്ന മൂലകം? മെർക്കുറി
  83. ഏറ്റവും ശുദ്ധസ്വർണ്ണം എത്ര കാരറ്റ് ആണ്?24 കാരറ്റ്
  84. സ്വർണ്ണം ലയിക്കുന്ന ലായനി? അക്വാറീജിയ 
  85. സിന്നബാർ ഏത് മൂലകത്തിന്റെ അയിരാണ്? മെർക്കുറി
  86. വൈദ്യുത ബൾബുകളിലെ ഫിലമെന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകം?ടങ്സ്റ്റൺ
  87. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം? മെർക്കുറി
  88. ആവർത്തനപട്ടികയിലെ നൂറാം മൂലകം? ഫെർമിയം
  89. ആദ്യ കൃത്രിമ മൂലകമായ ടെക്‌നീഷ്യം സൃഷ്ടിച്ചെടുത്ത ശാസ്ത്രജ്ഞർ ആരെല്ലാം? സി. പെരിയർ, ഇ. സെഗ്രെ
  90. ആദ്യമായി ശുദ്ധമായ സിങ്ക് വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ? ആൻഡ്രിയസ് സിജിസ്മണ്ട് മാർഗ്രാഫ്
  91. വനേഡിയം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? ആൻഡ്രസ്സ് ഡെൽറിയോ
  92. ഹീലിയം കണ്ടെത്തിയ വർഷം? 1868
  93. ആൽബർട്ട് ഐൻസ്റ്റീന്റെ സ്മരണർദ്ധം നാമകരണം ചെയ്യപ്പെട്ട മൂലകം? ഐൻസ്റ്റീനിയം
  94. ഏറ്റവും കൂടുതൽ ഇലക്ട്രോനെഗറ്റിവിറ്റി ഉള്ള മൂലകം?ഫ്ലൂറിൻ
  95. ടൈറ്റാനിയം കണ്ടെത്തിയതാര്? വില്ല്യം ഗ്രിഗർ
  96. നിക്കൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? ആക്സൽ ക്രോൺസ്ടൈഡറ്റ്
  97. ഫൗണ്ടേഷൻ ഓഫ് കെമിസ്ട്രി  എന്ന പുസ്തകം ആരുടേതാണ്? മെൻഡീലിയേവ്
  98. മൂലകങ്ങളുടെയും മറ്റും പേരുകളുടെ ചുരുക്കെഴുത്തിന് തുടക്കമിട്ട ശാസ്ത്രജ്ഞൻ? ബെർസിലിയെസ്